കളിക്കുന്നതിനിടെ ഫാനിൽ നിന്ന് ഷോക്കേറ്റ് ഒരു വീട്ടിലെ നാല് കുട്ടികള്‍ മരിച്ചു

കാൺപൂർ: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റ് ഒരു വീട്ടിലെ നാല് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലുള്ള ലാല്‍മന്‍ ഖേദ ഗ്രാമത്തിലാണ് സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് അപകടമുണ്ടായത്. മായങ്ക് (9), ഹിമാന്‍ഷി (8), ഹിമാന്‍ക് (6), മാന്‍സി (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ പെഡസ്റ്റല്‍ ഫാനിന്‍റെ വയറില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. ഫാനിന്‍റെ വയറില്‍ ഇന്‍സുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളിൽ ഒരാൾ അബദ്ധത്തില്‍ തൊടുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് സഹോദരങ്ങള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് എല്ലാവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് നാല് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ ബറസഗ്വാര്‍ പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കുട്ടികളുടെ മരണ കാരണമായത് വൈദ്യുതാഘാതമേറ്റതാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടികളില്‍ ഒരാള്‍ക്ക് ഷോക്കേല്‍ക്കുകയും തുടർന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ കൂടി അപകടത്തില്‍ പെടുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Four minor siblings electrocuted by pedestal fan in Unnao village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.