ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ ശ്രമിക്കുന്നതായി യമൻ

ന്യൂഡൽഹി: 2016 ഏപ്രിലിൽ യമനിലെ ഏദനിൽനിന്ന്​ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ ​മോചിപ്പിക്കാൻ ശ്രമം തുടരുകയാണെന്ന്​ യമൻ സർക്കാർ. ഡൽഹിയിലെത്തിയ യമൻ ഉപപ്രധാനമന്ത്രി അബ്​ദുൽ മാലിക്​ അബ്​ദുൽ ജലീൽ അൽമഖ്​ലഫിയാണ്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്​ചയിൽ ഇക്കാര്യം അറിയിച്ചത്​. 

ചർച്ചയിൽ ഫാ. ടോമി​​​െൻറ വിഷയം സുഷമ ഉന്നയിച്ചതിനെ തുടർന്നാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ലഭ്യമായ വിവരപ്രകാരം ഫാ. ടോം ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തി​​​െൻറ സുരക്ഷ ഉറപ്പുവരുത്താനും മോചനം സാധ്യമാക്കാനും ശ്രമിക്കുന്നുണ്ടെന്നും അബ്​ദുൽ മാലിക്​ പറഞ്ഞു. ഇക്കാര്യത്തിൽ യമൻ സർക്കാറി​​​െൻറ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകി. 

Tags:    
News Summary - fr. tom uzhunnal in living -yemen govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.