ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് അന്തരിച്ച അണ്ണാദുരൈയുടെ ജന്മദിനമായ വ്യാഴാഴ്ച തുടക്കമായി. മധുര നെൽപേട്ട ആദിമൂലം കോർപറേഷൻ പ്രൈമറി സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
രാജ്യത്ത് ഇത്തരത്തിലുള്ള പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ 1,545 ഗവ. പ്രൈമറി സ്കൂളുകളിലെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന 1.14 ലക്ഷം കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക. ഇതിനായി 33.56 കോടി രൂപ സർക്കാർ വകയിരുത്തി.
വിദ്യാർഥികളിൽ പലരും ധിറുതിപിടിച്ച് പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്കൂളിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് പോഷകാഹാരം ഉറപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം ആദ്യം നൽകിയതും തമിഴ്നാട് സർക്കാറാണെന്നും കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.