തമിഴ്​നാട്ടിൽ സർക്കാർ ബസുകളിൽ അഞ്ച്​ വയസ്​ വരെയുള്ള കുട്ടികൾക്ക്​ യാത്രാസൗജന്യം

ചെന്നൈ: തമിഴ്​നാട്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ബസുകളിൽ അഞ്ച്​ വയസു വരെയുള്ള കുട്ടികൾക്ക്​ ടിക്കറ്റ്​ എടുക്കേണ്ടതില്ലെന്ന്​ ഗതാഗത മന്ത്രി എസ്​.എസ്​ ശിവശങ്കർ നിയമസഭയിൽ പ്രഖ്യാപിച്ചു. ഇതേവരെ മൂന്ന്​ വയസ്​ വരെയുള്ള കുട്ടികൾക്കായിരുന്നു യാത്രാസൗജന്യമനുവദിച്ചിരുന്നത്​.

മൂന്ന്​ മുതൽ 12 വയസ്​ വരെയുള്ള കുട്ടികൾക്ക്​ 50 ശതമാനം ടിക്കറ്റ്​ നിരക്കാണ്​ ഈടാക്കിയിരുന്നത്​. ഇത്​ അഞ്ച്​ മുതൽ 12 വരെയാക്കി മാറ്റുകയായിരുന്നു. 

Tags:    
News Summary - Free bus travel for children up to the age of five in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.