അടുത്ത വർഷം മാർച്ചോടെ സൗജന്യ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യുമെന്ന്​ യു.പി ആരോഗ്യമന്ത്രി

ലഖ്​നോ: യു.പിയിലെ ഏല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യുമെന്ന്​ ആ​രോഗ്യമന്ത്രി ജയ്​ പ്രതാപ്​ സിങ്​. 2021 മാർച്ചിൽ വാക്​സിൻ ലഭ്യമാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലഖ്​നോവിൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്​ വാക്​സിൻ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാകുന്നു. കോവിഡ്​ പ്രതിസന്ധിയിൽ നല്ലൊരു ടീമെന്ന നിലയിലാണ്​ പ്രവർത്തിച്ചത്​. അതിന്​ ഫലമുണ്ടാവുകയും ചെയ്​തു. സംസ്ഥാനത്ത്​ പി.പി.പി മോഡലിൽ ആശുപത്രികൾ നിർമിക്കുമെന്നും അർബുദ ചികിൽസക്ക്​ കൂടുതൽ സൗകര്യമൊരു​ക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ബിഹാർ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വാഗ്​ദാനമായിരുന്നു സൗജന്യ കോവിഡ്​ വാക്​സിൻ. എന്നാൽ, ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. തുടർന്ന്​ വിവിധ സംസ്ഥാനങ്ങൾ കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകുമെന്ന്​ അറിയിച്ച്​ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Free Covid-19 Vaccine by March Next Year, Says UP Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.