സൗജന്യമായി വാക്​സിൻ എടുത്തില്ലേ?; അതിനാണ്​ ഇന്ധന വില കൂട്ടുന്നത്​ - കേന്ദ്ര പെട്രോളിയം സഹമന്ത്രി

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെ​േട്രാളിയം വകുപ്പ്​ സഹമന്ത്രി ര​ാമേശ്വർ തെളി. സൗജന്യ വാക്​സിൻ നൽകുന്നതിന്​ വേണ്ടിയാണ്​ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു.

''ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ്​ വർധിച്ചത്​. നിങ്ങൾക്കെല്ലാവർക്കും സൗജന്യ വാക്​സിൻ എടുക്കണ്ടേ?. ഇതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ?. ഇങ്ങനൊക്കെയാണ്​ പണം വരുന്നത്​''

''രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്​സിനേറ്റ്​ ചെയ്യുന്നത്​ സൗജന്യമായാണ്​. ഓരോ വ്യക്തിക്കും വാക്​സിനേറ്റ്​ ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ്​ ഇതിനായി വിലയിരുത്തിയിരിക്കുന്നത്​. ഹിമാലയത്തിലെ ജലത്തിന്​ ലിറ്ററിന്​ 100 രൂപയുണ്ട്​. ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണ്​ ''- മന്ത്രി പറഞ്ഞു.

Tags:    
News Summary - Free COVID-19 Vaccines' for Rising Fuel Prices -Rameswar Teli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.