ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ സൗജന്യ അരി നൽകി അധികൃതർ. വാക്സിൻ സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവർക്ക് 20 കിലോ വരെ അരിയാണ് സൗജന്യമായി പ്രഖ്യാപിച്ചത്. പ്രദേശവാസികൾക്കിടയിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
പ്രത്യേക ഓഫർ പ്രഖ്യാപിച്ചതോടെ 80ഓളം പേർ കഴിഞ്ഞദിവസം കാൽനടയായെത്തി വാക്സിൻ സ്വീകരിച്ചതായി അധികൃതർ പറയുന്നു.
45വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ സ്വീകരിച്ചാൽ സൗജന്യമായി അരി ലഭിക്കുക. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയായിരുന്നു ഓഫർ. ഇനിയും അരിവിതരണം തുടരുമെന്നും അധികൃതർ പറയുന്നു.
പ്രദേശത്ത് വാക്സിനേഷൻ നപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നതായി യസാലി സർക്കിൾ ഓഫിസർ താഷി വാങ്ചുക് തോങ്ഡോക് പറയുന്നു.
കഴിഞ്ഞദിവസം വരെ 80 പേർ വാക്സിൻ സ്വീകരിച്ചു. ജൂൺ അവസാനത്തോടെ നൂറുശതമാനം വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും തോങ്ഡോക് പറയുന്നു.
യസാലി സർക്കിളിൽ 45 വയസിന് മുകളിൽ 1,399 പേരാണുള്ളത്. കാൽനടയായി കിലോമീറ്ററുകളോളം നടന്നാണ് പലരും വാക്സിൻ സ്വീകരിക്കാനെത്തുന്നത്. വീടുകൾ കയറിയിറങ്ങി വാക്സിൻ നൽകാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും തോങ്ഡോക് പറയുന്നു.
വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിലെ രണ്ടു പൂർവ വിദ്യാർഥികളാണ് അരി വിതരണം ചെയ്യുന്നതിനായി സംഭാവന നൽകിയത്. വാക്സിനേഷനുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.