ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണത്തിലേറിയാൽ എല്ലാവർക്കും അയോധ്യയിലെ രാമക്ഷേത്രത്തിൽ സൗജന്യ ദർശനം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 70 വർഷമായി രാമക്ഷേത്ര നിർമാണം കോൺഗ്രസ് തടസ്സപ്പെടുത്തുകയും വൈകിപ്പിക്കുകയും ചെയ്തെന്ന് ഗഡ്വാളിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നിർവഹിച്ച ക്ഷേത്രത്തിൽ 2024 ജനുവരി 22ന് ‘പ്രാൺ പ്രതിഷ്ഠ’ നടത്തും. തെലങ്കാനയിലെ ബി.ആർ.എസ് സർക്കാർ മുസ്ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകിയത് ഭരണഘടനാവിരുദ്ധമാണെന്നും അമിത് ഷാ ആരോപിച്ചു.
ഹൈദരാബാദ്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ സൗജന്യ ദർശനവും മ്യൂസിയവും മുസ്ലിം പ്രത്യേക സംവരണത്തിൽ പുനഃപരിശോധനയുമടക്കം ഊന്നി തെലങ്കാനയിൽI ബി.ജെ.പി പ്രകടനപത്രിക ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. മഞ്ഞൾ കർഷകർക്ക് പ്രത്യേക പദ്ധതികൾ, പെൺകുട്ടികൾക്ക് ജനനസമയത്ത് രണ്ട് ലക്ഷം സ്ഥിരനിക്ഷേപം, നാല് സൗജന്യ ഗ്യാസ് സിലിണ്ടർ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.