നിർഭയ കേസ്​ പ്രതികളെ ഫെബ്രുവരി ഒന്നിന്​ തൂക്കിലേറ്റും

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റുന്നതിനായി പുതിയ മരണവാറണ്ട്​ പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നാം തീ യതി രാവിലെ ആറ്​ മണിക്കാകും പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റുക.

അഡീഷണൽ സെഷൻസ്​ ജഡ്​ജി സതീഷ്​ കുമാർ അറോറയാണ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. ദയാഹരജി നൽകിയ സാഹചര്യത്തിൽ തൻെറ വധശിക്ഷ നടപ്പാകുന്നത്​ നീട്ടിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുകേഷ്​ സിങ്​ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മുകേഷ്​ സിങ്ങിൻെറ ദയാഹരി രാഷ്​ട്രപതി ഇന്ന്​ തള്ളി.

രാഷ്​ട്രപതി മുകേഷ്​ സിങ്ങിൻെറ ദയാഹരജി തള്ളിയ വിവരം പബ്ലിക്​ പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ്​ കോടതിയെ അറിയിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ മരണവാറണ്ട്​ പുറപ്പെടുവിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്​ ശിക്ഷ നടപ്പാക്കാൻ ഫെബ്രുവരി ഒന്നിന്​ കോടതി മരണവാറണ്ട്​ പുറപ്പെടുവിച്ചത്​.

Tags:    
News Summary - Fresh death warrants for Nirbhaya convicts-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.