ന്യൂഡൽഹി: ഫയൽ ചെയ്യപ്പെടുന്ന ബാലിശമായ കേസുകൾ സുപ്രീംകോടതിയുടെ സമയം അപഹരിക്കുന്നതായി സുപ്രീംകോടതി. ഉപഭോക്തൃ തർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും എം.ആർ ഷായുമടങ്ങുന്ന ബെഞ്ചാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
കേസിൽ അന്തിമവിധി പുറപ്പെടുവിച്ചതാണെന്നും എന്നാൽ, പരാതിക്കാരൻ നിസ്സാരമായ വിഷയം പറഞ്ഞ് വീണ്ടും കോടതിയിൽ വന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം കേസുകൾ കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുകയും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ വൈകാൻ കാരണമാവുകയും ചെയ്യുന്നുണ്ട്.
ലിസ്റ്റ് ചെയ്ത കേസുകൾ പരിശോധിക്കുേമ്പാൾ 95 ശതമാനവും ബാലിശവും നിസ്സാരവുമാണെന്നാണ് കാണുന്നത്. അനാവശ്യ കേസുകളുടെ ആധിക്യം മൂലം കോവിഡ് കൈകാര്യം ചെയ്ത വിഷയവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.