വ്യോമസേന വിമാനത്തിൽ നിന്ന്​ ഇന്ധനടാങ്ക്​ താ​ഴെ വീണു

കോയമ്പത്തൂർ: പരിശീലന പറക്കലിനിടെ വ്യോമസേന വിമാനത്തിൽ നിന്ന്​ ഇന്ധന ടാങ്ക്​ താഴെ വീണു. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിൻെറ ഇന്ധന ടാങ്കാണ് ആളൊഴിഞ്ഞ കൃഷിഭൂമിയിലേക്ക് വീണത്.

ചൊവ്വാഴ്​ച രാവിലെ 8.40 ഒാടെ പതിവ്​ പരിശീലന പറക്കലിനിടെയാണ്​ സംഭവം. 1200 ലിറ്റർ ഇന്ധനം നിറക്കാൻ ശേഷിയുള്ള ടാങ്കിന്​ താഴെ വീണയുടൻ തീപിടിച്ചു. എന്നാൽ മറ്റു നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.
വിമാനം സുരക്ഷിതമായി ലാൻഡ്​ ചെയ്​തതായാണ്​ വിവരം. സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

Tags:    
News Summary - Fuel drop tank fell off from a Tejas aircraft- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.