പെട്രോൾ വില കൂട്ടുന്നത്​ വികസന പ്രവർത്തനങ്ങൾക്ക്​​ - കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി: അടിക്കടി ഉയരുന്ന ഇന്ധന വിലയിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്​ സിങ്​ പുരി. പെട്രോൾ വില കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത്​ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാണെന്ന്​ മന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത മാസങ്ങളിൽ ജനങ്ങൾക്ക് പെട്രോൾ വിലയിൽ​ കുറച്ച്​ ആശ്വാസം നൽകുമെന്നും​ മന്ത്രി പറഞ്ഞു.

''വിഷയത്തെ കേന്ദ്ര സർക്കാർ ഗൗരവ പൂർവം പരിഗണിക്കുന്നുണ്ട്​. അടുത്ത മാസങ്ങളിൽ ആശ്വാസ നടപടികൾ വരും'' -ഹർദീപ്​ സിങ്​ പുരി പറഞ്ഞു.

തുടർന്ന്​ പെട്രോൾ വില വർധനവിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്​തു. സർക്കാർ ഒരു ലിറ്റർ പെട്രോളിന്​ 32 രൂപയാണ്​ എക്​സൈസ്​ തീരുവ വാങ്ങുന്നത്​​. ഇത്​ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ്​ ഉപയോഗിക്കുന്നത്​.

''സർക്കാർ 80 കോടി ജനങ്ങൾക്ക് സൗജന്യ​ റേഷൻ നൽകി. സൗജന്യ വാക്​സിനും മറ്റു സൗകര്യങ്ങളും നൽകി. ഇതെല്ലാം പരിഗണിക്കണം. എക്​സൈസ്​ ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രിൽ 2010ലേതിന്​ സമാനമായി തുടരും'' -കേന്ദ്ര മന്ത്രി പറഞ്ഞു. 

Tags:    
News Summary - Fuel price rise: Some relief in coming months, says Hardeep Singh Puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.