അമൃതസർ: ദീപാവലിയോടെ ഇന്ധനവില കുറഞ്ഞേക്കുമെന്ന് പെട്രോളിയം–പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നതോടെ വില വർധനവ് തടയാനാകും. സംസ്ഥാന സർക്കാറുകളോടും ജി.എസ്.ടി കൗൺസിലിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ വരുന്നതോടെ അസ്ഥിരമായ നികുതിയെന്നത് മാറി മുൻകൂട്ടി നിശ്ചയിക്കാൻ കഴിയുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലുണ്ടായ കനത്ത വെള്ളപ്പൊക്കം മൂലം റീഫൈനറി ഒായിലുകളുടെ വിലയും ഉയർന്നിട്ടുണ്ട്. റീഫൈനറി ഒായിലുകളുടെ ഉൽപാദനത്തിൽ 13ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നാല് വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലേക്കാണ് പെട്രോൾ, ഡീസൽ വില കുതിക്കുന്നത്. വില കുറയുമെന്നതിെൻറ ഒരു സൂചനയും എണ്ണക്കമ്പനികൾ നൽകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.