സായിബാബയുടെ മൃതദേഹം തെലങ്കാന മെഡിക്കൽ കോളജിന് കൈമാറും

ഹൈദരാബാദ്: കഴിഞ്ഞദിവസം അന്തരിച്ച പ്രഫ. ജി.എൻ. സായിബാബയുടെ മൃതദേഹം തെലങ്കാന മെഡിക്കൽ കോളജിന് കൈമാറും. മാവോയിസ്റ്റ് ബന്ധമാരോപിച്ച് 10 വർഷമാണ് സായിബാബയെ ജയിലിലടച്ചത്. പിത്തസഞ്ചിയിലെ കല്ലിന് ശസ്ത്രക്രിയ നടത്തിയ ശേഷം ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. തിങ്കളാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഗൺപാർക്കിലും അവിടെനിന്ന് ഗ്രേറ്റർ ഹൈദരാബാദിലെ മൗല അലിയിലെ സഹോദരന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.

അവിടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സായിബാബക്ക് അന്ത്യോപചാരം അർപ്പിക്കും. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരും അഭിഭാഷകരും സായിബാബയുടെ സുഹൃത്തുക്കളും കൂടാതെ നിരവധി എൻ.ജി.ഒകളുടെയും അവകാശ സംഘടനകളുടെയും പ്രതിനിധികളും ഗൺപാർക്കിലും മൗലാ അലിയിലും ആദരാഞ്ജലികൾ അർപ്പിക്കാൻ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

വൈകീട്ട് നാലിന് ശേഷം മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി നൽകും. തെലങ്കാന പഞ്ചായത്ത് രാജ്, ഗ്രാമവികസന മന്ത്രി ദനാസാരി അനസൂയ സായിബാബക്ക് ആദരാഞ്ജലിയർപ്പിക്കും. ഞായറാഴ്ച ദസറ സമ്മേളനങ്ങളിൽ പങ്കെടുക്കാനുള്ള ബി.ജെ.പി നേതാക്കളുടെയും ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയുടെയും ക്ഷണം സി.പി.ഐ ദേശീയ സെക്രട്ടറി കെ. നാരായണയെപ്പോലുള്ള നിരവധി മുതിർന്ന ഇടതുപക്ഷ നേതാക്കൾ നിരസിച്ചിരുന്നു. ദത്താത്രേയ എല്ലാ വർഷവും അത്തരമൊരു ഒത്തുചേരൽ നടത്താറുണ്ട്.

സായിബാബയുടെ ആരോഗ്യനില വഷളാകുന്നതുവരെ അദ്ദേഹത്തെ ജയിലിൽ അടച്ചത് ദത്താത്രേയയുടെ പാർട്ടി സർക്കാരാണെന്നും ക്ഷണം സ്വീകരിക്കാത്തതിന് കാരണമായി നാരായണ പ്രസ്താവനയിൽ പറഞ്ഞു. തെലങ്കാനയിലെ നൽഗൊണ്ട, ഖമ്മം എന്നിവിടങ്ങളിലെ പരമ്പരാഗത ഇടതുപക്ഷ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള നിരവധി ഇടതുപക്ഷ നേതാക്കളും വിവിധ സംഘടനകളിൽ നിന്നുള്ള യൂനിയൻ നേതാക്കളും സായിബാബക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തിങ്കളാഴ്ച ഹൈദരാബാദിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ വസന്തയും മകൾ മഞ്ജീരയും പറഞ്ഞു.

Tags:    
News Summary - G N Saibaba’s body to be donated to Telangana medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.