ഹാംബർഗ് (ജർമനി): സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിലും തൊഴിൽ വിപണി പരിഷ്കരണത്തിലും ഇന്ത്യക്ക് ജി20 ഉച്ചകോടിയുടെ പ്രശംസ. സുസ്ഥിര വികസനത്തിലും സമഗ്ര വളർച്ചയിലും ആഗോള സമ്പദ്ഘടനക്ക് ഇന്ത്യ മികച്ച സംഭാവനയാണ് നൽകുന്നതെന്ന് ഉച്ചകോടി അംഗീകരിച്ച കർമപദ്ധതി രേഖയിൽ പറയുന്നു.
ഇലക്ട്രോണിക് വ്യാപാരം സുഗമമാക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ ആഗോള സാമ്പത്തിക മാന്ദ്യം കുറക്കാൻ സഹായിച്ചിട്ടുണ്ട്. തൊഴിൽ വിപണി പരിഷ്കരണത്തിലൂടെ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സഹായിച്ചിട്ടുണ്ട്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യവും വർധിപ്പിച്ചു. വ്യാപാരം സുഗമമാക്കാൻ ഇതുവഴി സാധിച്ചെന്ന് രേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.