ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഷി ജിൻപിങിനെ കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനക്ക് എതിരെയും പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് അറിയിച്ചു.
മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരെ നേരിടാൻ വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുക്കുന്നത്. പൊലീസിന് കൂടുതൽ ഉപകരണങ്ങളും നൽകും. ജി20 വേദികളിലെ മുൻകാല പ്രതിഷേധങ്ങളുടെ മാതൃകകൾ ഇന്‍റലിജൻസ് സമർപ്പിച്ചിട്ടുണ്ട്.അതിനിടെ, ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ മാപ്പിനു പിന്നാലെ അതിർത്തിക്കടുത്ത നിർമാണങ്ങളും കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സപ്തംബർ എട്ടിനാണ് ദില്ലിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വ ചർച്ച നടത്തുമെന്നാണ് ചൈനീസ് വൃത്തങ്ങളുടെ വിശദീകരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ദില്ലിയിലെത്തുമെന്ന് അറിയിച്ചു. യു.എ.ഇ പ്രസിഡൻറും അതിഥിയായി ഉച്ചകോടിയിൽ പങ്കെടുക്കും.അതേസമയം, ദില്ലിയിൽ അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്താനാവില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ നരേന്ദ്ര മോദിയെ നേരിട്ടറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.