'ഗബ്ബാർ സിങ് വീണ്ടുമെത്തി', ജി.എസ്.ടി കൊള്ളയിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭക്ഷ്യ ഉത്പന്നങ്ങൾക്കുൾപ്പെടെ ജി.എസ്.ടി ചുമത്തി വില വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

'ഉയർന്ന നികുതിയും തൊഴിലില്ലായ്മയും,

ഒരുകാലത്ത് ലോകത്തിലെ അതിവേഗം വളർന്നിരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നിനെ എങ്ങനെ തകർക്കാം എന്നതിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ മാസ്റ്റർക്ലാസ്' എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.

'ഗബ്ബാർ സിങ് വീണ്ടുമെത്തി' എന്ന തലക്കട്ടിൽ ഇന്നു മുതൽ വിലകൂടുന്നവ ഏതൊക്കെയെന്ന പട്ടികയുടെ ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ജി.എസ്.ടി റേറ്റും നിലവിൽ വർധിപ്പിച്ചതുമായ പട്ടികയാണ് നൽകിയത്.

Full View

തൈര്, ലെസ്സി,മോര്, പനീർ, അരി, ഗോതമ്പ്, ബാർലി, ഓട്സ്, ശർക്കര, നാടൻ തേൻ, 5000നു മുകളിൽ വാടകയുള്ള ആശുപത്രി മുറികൾ എന്നിവക്ക് നേരത്തെ ജി.എസ്.ടി ഉണ്ടായിരുന്നില്ല. ഇന്ന് മുതൽ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കും. 1000 രൂപക്ക് മുകളിലുള്ള ഹോട്ടൽ മുറിക്ക് മുമ്പ് ജി.എസ്.ടി ഇല്ലായിരുന്നെങ്കിലും 12 ശതമാനം ഈടാക്കാനാണ് പുതിയ തീരുമാനം. അഞ്ച് ശതമാനം ജി.എസ്.ടി ഉണ്ടായിരുന്ന സോളാർ വാട്ടർ ഹീറ്ററിന് 12 ശതമാനമായി വർധിപ്പിച്ചു. 12 ശതമാനമുണ്ടായിരുന്ന എൽ.ഇ.ഡി ലെറ്റുകൾക്ക് 18 ശതമാനമാക്കി ഉയർത്തി. നേരത്തെ ജി.എസ്.ടി ഇല്ലാതിരുന്ന ബാങ്ക് ചെക്കുകൾക്ക് 18 ശതമാനമാണ് പുതിയ ജി.എസ്.ടി

Tags:    
News Summary - 'Gabbar Singh is back', Rahul Gandhi against Modi on GST loot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.