ഭോപാൽ: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു തലവനുമായ നിതിഷ് കുമാറിെൻറ എൻ.ഡി.എ സഖ്യത്തെ ചോദ്യം ചെയ്ത് തെരഞ്ഞെ ടുപ്പ് തന്ത്രജ്ഞനും മുൻ ജെ.ഡി.യു നേതാവുമായ പ്രശാന്ത് കിഷോർ. ജെ.ഡി.യുവിന് എൻ.ഡി.എയുമായി സഖ്യം ചേരേണ്ട ആവശ്യമ െന്താണെന്നും 2005ൽ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായിരുന്ന ബിഹാർ ഇേപ്പാഴും അങ്ങനെ തന്നെ തുടരുകയാണെന്നും പ്ര ശാന്ത് കിഷോർ തുറന്നടിച്ചു. സംസ്ഥാനത്തിെൻറ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിനും അദ്ദേഹം ക്ഷണിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും പരസ്യമായി സംസാരിച്ചതിെൻറ പേരിൽ ജെ.ഡി.യുവിൽ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് കിഷോർ തെൻറ ഭാവി പരിപാടി വിശദീകരിക്കുേമ്പാഴായിരുന്നു നിതീഷ് കുമാറിനെയും പാർട്ടിയെയും വിമർശിച്ചത്.
‘നിതീഷ് കുമാറുമായി നല്ല ബന്ധം തുടരുകയാണ്. അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹത്തിെൻറ തീരുമാനങ്ങളെ ഞാൻ ചോദ്യം ചെയ്യില്ല’. ഗാന്ധിജിയുടെ ആശയങ്ങൾ താനും പാർട്ടിയും എന്നും മുറുകെ പിടിക്കുമെന്നായിരുന്നു അദ്ദേഹം മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഗോഡ്സേയെ പിന്തുണക്കുന്നവരുമായാണ് അദ്ദേഹത്തിെൻറ കൂട്ടെന്നും ജെ.ഡിയുവിെൻറ ബി.ജെ.പിയുമായുള്ള സഖ്യം പരാമർശിച്ചുകൊണ്ട് പ്രശാന്ത് കിഷോർ പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് ശേഷം സംസ്ഥാനത്ത് ഫെബ്രുവരി 20ന് ആരംഭിക്കുന്ന ‘ബാത് ബിഹാർ കി’ എന്ന പ്രചരണ പരിപാടി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ. ബിഹാറിെന രാജ്യത്തെ മികച്ച പത്ത് സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. അടുത്ത 100 ദിവസം കൊണ്ട് ഇതിനായി സംസ്ഥാനത്തെ ഒരു കോടി യുവാക്കളെ ഒരുമിച്ചുകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് സംസാരിച്ചതിെൻറ പേരിൽ ജെ.ഡി.യുവിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ രാജ്യസഭാംഗം പവൻ കെ. വർമയും അദ്ദേഹേത്താടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.