ഗാന്ധിജിയുടെ തപാൽ സ്​റ്റാമ്പുമായി അസർബൈജാൻ

ബ​കു (അ​സ​ർ​ബൈ​ജാ​ൻ): മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക വേ​ള​യി​ൽ സ്​​മാ​ര​ക ത​പാ​ൽ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി അ​സ​ർ​ബൈ​ജാ​ൻ. ചേ​രി​ചേ​രാ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​സ​ർ​ബൈ​ജാ​​െൻറ ത​ല​സ്ഥാ​ന​മാ​യ ബ​കു​വി​ൽ എ​ത്തി​യ ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ഇ​തി​ന്​ അ​സ​ർ​ബൈ​ജാ​ൻ ഭ​ര​ണ​കൂ​ട​ത്തോ​ട്​ ന​ന്ദി പ​റ​ഞ്ഞു.

ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഇ​തി​ഹാ​സ നാ​യ​ക​നെ അ​നു​സ്​​മ​രി​ക്കു​ന്നു​ണ്ട്. ഫ്രാ​ൻ​സും ശ്രീ​ല​ങ്ക​യും ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സ്​​മാ​ര​ക ത​പാ​ൽ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​വാ​സി സ​മ്മേ​ള​ന​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ്​ ഉ​പ​രാ​ഷ്​​ട്ര​പ​തി ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.

മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി ഇ​ന്ത്യ​​ൻ പ്ര​വാ​സി​ക​ൾ പ​രി​പാ​ടി​ക്ക്​ എ​ത്തി​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​ർ, യു.​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി സ​യ്യി​ദ്​ അ​ക്​​ബ​റു​ദ്ദീ​ൻ എ​ന്നി​വ​രും പ്ര​വാ​സി സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Gandhi Postage Stamp in Azerbaijan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.