ചമ്പാരൻ സത്യഗ്രഹ സമരഭൂമിക്ക് സമീപമുള്ള ഗാന്ധിപ്രതിമ തകർത്ത നിലയിൽ

പട്ന: മഹാത്മാ ഗാന്ധി ചമ്പാരൻ സത്യഗ്രഹസമരം ആരംഭിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ച ഗാന്ധിപ്രതിമ തകർത്ത നിലയിൽ. ഞായറാഴ്ച രാത്രിയാണ് ചർക്ക പാർക്കിലെ പ്രതിമ തകർത്ത് നിലത്ത് തള്ളിയനിലയിൽ കണ്ടെത്തിയത്.

സംഭവം അറിഞ്ഞയുടന്‍ ജില്ല മജിസ്‌ട്രേറ്റ് കപിൽ അശോക് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച രാത്രി പ്രദേശത്ത് മതപരമായ മുദ്രാവാക്യങ്ങൾ കേട്ടതായും അക്രമത്തിന് പിന്നിൽ വലതുപക്ഷ ഗ്രൂപ്പുകളുടെ പങ്കാളിത്തം ഉള്ളതായും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതടക്കം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രതിമ ജില്ല ഭരണകൂടം പുനഃസ്ഥാപിക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു.


Tags:    
News Summary - gandhi statue vandalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.