ന്യൂഡൽഹി: വിഭജന നാളുകളിൽ മഹാത്മ ഗാന്ധി ഡൽഹിയിൽ അദ്ദേഹത്തിെൻറ താമസസ്ഥലത്തിനടുത്തുള്ള ആർ.എസ്.എസ് ശാഖ സന്ദർശിച്ചിരുന്നുവെന്ന് സംഘടനയുടെ തലവൻ മോഹൻ ഭാഗവത്. അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അവരുടെ അച്ചടക്കം, ജാതി ചിന്തകളുടെ അഭാവം എന്നിവയിൽ ഗാന്ധിജി സന്തോഷം പ്രകടിച്ചു. ഇതിെൻറ വാർത്ത 1947 സെപ്റ്റംബർ 27ന് ഹരിജൻ പ്രസിദ്ധീകരിച്ചിരുന്നുവെന്നും മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനത്തിൽ ആർ.എസ്.എസ് വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിൽ മോഹൻ ഭാഗവത് വ്യക്തമാക്കി.
1936ൽ വാർധയിലെ ആർ.എസ്.എസ് ക്യാമ്പ് ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിനടുത്ത ദിവസം ആർ.എസ്.എസ് സ്ഥാപകൻ ഡോ. ഹെഡ്ഗേവാർ വാർധ ആശ്രമത്തിൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.