ന്യൂഡൽഹി: മഹാത്മ ഗാന്ധി വധക്കേസിൽ ഗൂഢാലോചനക്കാരെന്ന് ആേരാപിക്കപ്പെട്ടവർ തൂക്കിലേറ്റപ്പെട്ടത്, നിയമനടപടി പൂർത്തിയാകുംമുമ്പാണെന്ന് സുപ്രീംകോടതിയിൽ അവകാശവാദം. മുംബൈയിലെ അഭിനവ് ഭാരത് എന്ന സംഘടനയുടെ സ്ഥാപകൻ പങ്കജ് ഫഡ്നിസാണ് ഗാന്ധിവധത്തിെൻറ 70ാം വാർഷികദിനത്തിൽ സത്യവാങ്മൂലവുമായി എത്തിയത്.
ഗാന്ധിവധം പുനരേന്വഷിക്കണമെന്നാവശ്യപ്പെട്ട് ഫഡ്നിസ് ഹരജി നൽകിയതിനെതുടർന്ന് സുപ്രീംകോടതി കഴിഞ്ഞ ഒക്ടോബറില്‍ അമരേന്ദ്ര ശരണിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു.
പുനരന്വേഷണം ആവശ്യമില്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോർട്ട്. ഇൗ റിേപ്പാർട്ടിനെ ഖണ്ഡിച്ചാണ് പങ്കജ് ഫഡ്നിസ് പുതിയ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഗാന്ധിവധത്തെക്കുറിച്ച് പഠിച്ച അഭിഭാഷകൻ രാജൻ ജയകറിെൻറ റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഫഡ്നിസിെൻറ നീക്കം.
ഫഡ്നിസിെൻറ വാദം ഇങ്ങനെ: 1950 ജനുവരി 26ന് സുപ്രീംകോടതി നിലവിൽവരുന്നതിന് 71 ദിവസം മുമ്പ് 1949 നവംബർ 15നാണ് ഗോദ്സെയെയും നാരായൺ ആപ്തെയെയും തൂക്കിേലറ്റിയത്. 1949 ജൂൺ 21ന് ഇൗസ്റ്റ് പഞ്ചാബ് ഹൈകോടതി ഇവരുടെ വധശിക്ഷ ശരിെവച്ചു. ബ്രിട്ടീഷ് പാർലമെൻറിെൻറ ഭാഗമായ പ്രിവി കൗൺസിൽ, ഇവരുടെ കുടുംബങ്ങൾക്ക് അപ്പീൽ നൽകാൻ അനുമതി നിഷേധിക്കുകയായിരുന്നു.
സുപ്രീംകോടതി നിലവിൽ വരുന്നതിനുമുമ്പ് തങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിവി കൗൺസിൽ അനുമതി നിഷേധിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ അത്യുന്നത അപ്പീൽകോടതിയായിരുന്നു പ്രിവി കൗൺസിൽ. ഫെഡറൽ കോർട്ട് ഒാഫ് അപ്പീൽ എന്നറിയപ്പെട്ടിരുന്ന പ്രിവി കൗൺസിലിെൻറ സ്ഥാനത്താണ് സുപ്രീംകോടതി നിലവിൽവന്നത്.
അതുകൊണ്ടുതന്നെ, ഗാന്ധിവധക്കേസിലെ വിചാരണ നിയമപരമായി പൂർത്തിയായിരുന്നില്ല. സുപ്രീംകോടതി നിലവിൽവരുന്ന കാര്യം നേരേത്ത അറിയാമായിരുന്നിട്ടും, അപ്പീൽ നൽകുന്ന സാഹചര്യം ഒഴിവാക്കാനെന്നവണ്ണം ധിറുതിപിടിച്ച് പ്രതികളെ തൂക്കിലേറ്റുകയായിരുന്നു.
ഗോദ്സെ കുറ്റം സമ്മതിച്ച സ്ഥിതിക്ക് അദ്ദേഹത്തെ തൂക്കിേലറ്റിയത് നിയമവിരുദ്ധമല്ല, ചട്ടലംഘനമുണ്ടാകാമെങ്കിലും. എന്നാൽ, നിരപരാധിയെന്ന് അവകാശെപ്പട്ടിരുന്ന ആപ്തെക്ക് തെൻറ നിരപരാധിത്വം സുപ്രീംകോടതിക്കു മുന്നിൽ തെളിയിക്കാൻ അവസരം ലഭിക്കാത്തത് നിയമവിരുദ്ധമാണ്.
ആപ്തെയെ തൂക്കിലേറ്റി ഒരു വർഷത്തിനകം അദ്ദേഹത്തിെൻറ മേനാവൈകല്യമുള്ള മകൻ മരിച്ചു. ഒരു വയസ്സായ മകളും മരണത്തിന് കീഴടങ്ങി. ഗോദ്സെ ഗാന്ധിയെ കൊന്നതിനു സമാനമായ കൊലപാതകമാണ് ഇതെന്ന് സത്യവാങ്മൂലത്തിൽ ഫഡ്നിസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.