ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും ഗാന്ധിജിയെ കൊന്ന നാഥ ുറാം ഗോദ്സെയാണിതെന്നും മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽ ഹാസൻ. നിയമസഭ ഉപതെരഞ്ഞ െടുപ്പ് നടക്കുന്ന അറവകുറിച്ചിയിലെ പള്ളപട്ടിയിലെ പ്രചാരണയോഗത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.
‘മുസ്ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല താനിത് പറയുന്ന ത്. ഗാന്ധിജിയുടെ പ്രതിമക്ക് മുന്നിൽനിന്നാണ് സംസാരിക്കുന്നത്. ഗാന്ധിജിയുടെ മരണത്തിൽ നീതി ലഭിക്കണം. മുസ്ലിംകൾ ഒരിക്കലും ഭീകരവാദത്തെ പിന്തുണക്കില്ല. തെൻറ ‘ഹേ റാം’ സിനിമയിൽ ഭയപ്പെട്ടത് എന്തൊക്കെയാേണാ അതെല്ലാം ഇപ്പോൾ സംഭവിച്ചു തുടങ്ങിയിരിക്കുന്നു. ദേശീയപതാകയിൽ നിറമാറ്റം വരുത്താൻ ആഗ്രഹിക്കുന്ന ശക്തികളെ അധികാരകേന്ദ്രങ്ങളിൽനിന്ന് മാറ്റിനിർത്തണം- കമൽഹാസൻ കുറ്റപ്പെടുത്തി.
ഇതിനിടെ, ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്നതിലൂടെ അപകടകരമായ തീക്കളിയാണ് കമൽ ഹാസൻ നടത്തുന്നതെന്നും ശ്രീലങ്കയിൽ ബോംബ് സ്ഫോടനം നടന്നപ്പോൾ കമൽഹാസൻ അഭിപ്രായം പറയാതിരുന്നത് എന്തുകൊണ്ടാണെന്നും ബി.െജ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ ചോദിച്ചു.
അതിനിടെ, കമൽ ഹാസനെതിരെ അഡ്വ. അശ്വിനി ഉപാധ്യായ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. പ്രസ്താവന വിവാദമായ സാഹചര്യത്തിൽ തിങ്കളാഴ്ച അറവകുറിച്ചിയിൽ നടത്താനിരുന്ന കമൽ ഹാസെൻറ പ്രചാരണ പരിപാടികൾ റദ്ദാക്കിയതായി പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.