ലഖ്നോ: യു.പിയിൽ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ അതിവേഗപാതകളിലൊന്നായി ഗംഗ എക്സ്പ്രസ്വേയുടെ സിംഹഭാഗവും നിർമ്മിക്കുക അദാനി ഗ്രൂപ്പ്. ഇതിനുള്ള ധാരണപത്രം ഉത്തർപ്രദേശ് എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി അദാനി ഗ്രൂപ്പിന് നൽകി.
594 കിലോ മീറ്റർ നീളത്തിലാണ് എക്സ്പ്രസ്വേ ഒരുങ്ങുന്നത്. ഇതിൽ ബുദാൻ മുതൽ പ്രയാഗ്രാജ് വരെയുള്ള 464 കിലോ മീറ്റർ ദൂരമാണ് അദാനി ഗ്രൂപ്പ് നിർമ്മിക്കുക. ആകെ എക്സ്പ്രസ്വേയുടെ 80 ശതമാനവും അദാനിയായിരിക്കും നിർമ്മിക്കുക.ആറ് വരി എക്സ്പ്രസ്വേക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്. ബുദാനിൽ നിന്ന് ഹാർദോയ് വരെയുള്ള 151 കിലോ മീറ്റർ, ഹാർദോയ് മുതൽ ഉന്നാവ് വരെ 155.7 കിലോ മീറ്റർ, ഉന്നാവ് മുതൽ പ്രയാഗ്രാജ് വരെയുള്ള 159 കിലോ മീറ്റർ എന്നിങ്ങനെയാണ് എക്സ്പ്രസ്വേയിലെ വിവിധ മേഖലകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എകസ്പ്രസ്വേക്ക് തറക്കല്ലിട്ടത്. മീററ്റ്, ബുലന്ദ്ശഹർ, ഹാപുർ, അമോറ, ബുദാൻ, സാംഭൽ, ഹാർദോയ്, ഷാജഹാൻപുർ, റായ്ബറേലി, ഉന്നാവ് പ്രതാപ്ഗ്രാഹ്, പ്രയാഗ്രാജ് എന്നീ സ്ഥലങ്ങളിലൂടെയാവും എക്സ്പ്രസ്വേ കടന്നു പോകുക. വ്യോമസേന വിമാനങ്ങൾക്ക് ഇറങ്ങാൻ എയർസ്ട്രിപ്പും എക്സ്പ്രസ്വേയിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.