മണ്ടോലി ജയിലില്‍ സുശീല്‍ കുമാറിന് വധഭീഷണി; ഗുണ്ടാ തലവനെ തിഹാറിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കൊലപാതകക്കുറ്റത്തിന് മണ്ടോലി ജയിലില്‍ കഴിയുന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടാ തലവനെ തിഹാറിലേക്ക് മാറ്റി. ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷോനിയെ തിഹാര്‍ ജയിലിലെ അതിസുരക്ഷാ വാര്‍ഡായ നമ്പര്‍ ഒന്നിലേക്കാണ് മാറ്റിയത്. സുശീലിനെതിരെ വധഭീഷണി മുഴക്കിയ സമ്പത്ത് നെഹ്‌റയെയും തിഹാറിലേക്ക് മാറ്റും.

അടുത്തിടെ അറസ്റ്റിലായ ഗുണ്ടാ തലവന്‍മാരെ മണ്ടോലി ജയിലിലെ നാലാം വാര്‍ഡില്‍ 15-ാം നമ്പര്‍ സെല്ലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെ ഒന്നാം നമ്പര്‍ സെല്ലിലാണ് സുശീല്‍ കുമാര്‍ കഴിയുന്നത്. വധഭീഷണിയെ തുടര്‍ന്ന് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും അര്‍ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ കാവലും ഏര്‍പ്പെടുത്തി.

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ യു ഗുസ്തി താരം സാഗര്‍ റാണയുടെ കൊലപാതകത്തിലാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്. സാഗര്‍ റാണയെ സുശീല്‍ കുമാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന്, കാല ജതേഡി അടക്കം ഗുണ്ടാതലവന്‍മാരുടെ ഹിറ്റ് ലിസ്റ്റിലാണ് സുശീല്‍ കുമാര്‍.

Tags:    
News Summary - Gangster Lawrence Bishnoi shifted to Tihar as Sushil Kumar faces threat to life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.