ന്യൂഡൽഹി: പാചകവാതക വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ ക്യു.ആര്‍ കോഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതോടെ സിലിണ്ടര്‍ മോഷണം കണ്ടുപിടിക്കാനും പിന്തുടരാനും സാധിക്കും. ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടറുകളിൽ ക്യു.ആര്‍ കോഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിജിറ്റൽ ഉപകരണങ്ങളിൽ എളുപ്പത്തിൽ റീഡ് ചെയ്യാൻ കഴിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പഴയ സിലിണ്ടറുകളിൽ ക്യു.ആർ കോഡ് പേസ്റ്റ് ചെയ്യുകയും പുതിയവയിൽ വെൽഡ് ചെയ്യുകയും ചെയ്യും. ക്യു.ആർ കോഡ് സംവിധാനം പൂർണ തോതിൽ നടപ്പാക്കുന്നതോടെ വിതരണത്തിലെ ക്രമക്കേടുകൾ തടയാൻ കഴിയുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. 14.2 കിലോ ഗാർഹിക സിലിണ്ടറുകളിൽ പൂർണമായും മൂന്നു മാസത്തിനകം ക്യു.ആർ കോഡ് ഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.