Representative Image

മുംബൈ ആശുപത്രിയില്‍ ഗ്യാസ് ചോര്‍ച്ച; കോവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു

മുംബൈ: ഗ്യാസ് ലീക്കിനെ തുടര്‍ന്ന് മുംബൈയില്‍നിന്ന് കോവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു. സെന്‍ട്രല്‍ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിലാണ് ഗ്യാസ് ലീക്കുണ്ടായത്. 20 കോവിഡ് രോഗികളെ അടക്കം 58 രോഗികളെയാണ് ആശുപത്രിയില്‍നിന്ന് മാറ്റിയത്.

എല്‍.പി.ജി ഗ്യാസാണ് ആശുപത്രിയില്‍ ചോര്‍ന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി.

ഗ്യാസ് ചോര്‍ച്ച വിവരം പുറത്തുവന്നതോടെ രോഗികള്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു.

ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ എല്‍.പി.ജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്. തകരാര്‍ പരിഹരിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോസ്ഥ സംഘമെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - gas leak at Mumbai Kasturba hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.