മഹാരാഷ്​ട്രയിലെ കമ്പനിയിൽ വാതകച്ചോർച്ച; ശ്വാസംമുട്ടി നാട്ടുകാർ

മുംബൈ: മഹാരാഷ്​ട്രയിലെ താനെ ജില്ലയിലുള്ള ബദ്​ലാപൂരിൽ ഒരു ഫാക്​ടറിയിലുണ്ടായ വാതകച്ചോർച്ച നാട്ടുകാരുടെ ശ്വാസംമുട്ടിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ്​ വാതകം ചോർന്നത്​. മണിക്കൂറുകളോളം കടുത്ത ശ്വാസതടസ്സം നേരിട്ടത്​ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുക അന്തരീക്ഷത്തിൽ തിങ്ങിനിന്നത്​ സ്​ഫോടന ഭീതിയും സൃഷ്​ടിച്ചു. ഒരു മണിക്കൂറിനുള്ളിൽ വാതക ചോർച്ച ഇല്ലാതാക്കിയതായി താനെ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.

ഫാക്​ടറിയിൽ സൂക്ഷിച്ച സൾഫറിക്​ ആസിഡും ബെൻസൈൽ ആസിഡും തമ്മിലെ പ്രതിപ്രവർത്തനമാണ്​ അപകടമുണ്ടാക്കിയതെന്നാണ്​ സൂചന. മൂന്നു കിലോമീറ്റർ പരിധിയിലാണ്​ ഫാക്​ടറിയിൽനിന്നുള്ള പുക പരന്നത്​.



Tags:    
News Summary - Gas leak from Badlapur factory in Maharashtra creates panic, locals report breathing problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.