വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ വാതകചോർച്ച; 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിശാഖപട്ടണം: നഗരത്തിലെ വസ്തനിർമ്മാണശാലയിൽ വാതകചോർത്ത. ബ്രാൻഡിക്സ് സ്‍പെഷ്യൽ ഇക്കണോമിക്​ സോണിലാണ് വാതകചോർച്ച. അനാകാപള്ള ജില്ലയിലാണ് പ്രത്യേക സാമ്പത്തിക മേഖല സ്ഥിതി ചെയ്യുന്നത്. വാതകചോർച്ചയെ തുടർന്ന് തൊഴിലാളികൾക്ക് ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടു.

പ്രത്യേക സാമ്പത്തിക മേഖലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശ്രുശ്രൂഷ നൽകിയതിന് ശേഷം നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 50 പേരെ ഇത്തരത്തിൽ വിവിധ ആശുപത്രിയിലേക്ക് പൊലീസ് സുപ്രണ്ട് അറിയിച്ചു. ഒഴിപ്പിക്കൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ജൂൺ മൂന്നിന് ലബോറട്ടറിയിൽ വാതകചോർച്ചയുണ്ടായതിനെ തുടർന്ന് 200ഓളം വനിത ജീവനക്കാർക്ക് ബോധക്ഷയമുണ്ടായിരുന്നു. 

Tags:    
News Summary - Gas Leak In Industrial Area Near Visakhapatnam, 50 Hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.