ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ദ്രവ ക്ലോറിൻ വാതകചോർച്ചയെ തുടർന്ന് കെമിക്കൽ ഫാക്ടറി ഉടമ മരിച്ചു. അബോധാവസ്ഥയിലായ 13 പേരെ ഈറോഡ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധർ കെമിക്കൽസ് ഉടമ നടുപാളയം ദാമോദരനാണ്(47) വിഷവാതകം ശ്വസിച്ച് സംഭവസ്ഥലത്തു മരിച്ചത്.
സിത്തോടിന് സമീപം ബ്ലീച്ചിങ് പൗഡർ നിർമാണ യൂനിറ്റിൽ ശനിയാഴ്ച ഉച്ചയോടെ ക്ലോറിൻ വാതക പൈപ്പിൽ നിന്ന് ചോർച്ച ഉണ്ടായതാണ് അപകടത്തിനു കാരണം. അഗ്നി ശമന വിഭാഗവും പൊലീസുമെത്തി വിദഗ്ധരെ ഉപയോഗിച്ച് ചോർച്ച തടയുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമല്ല. ഈറോഡ് കലക്ടർ എച്ച്. കൃഷ്ണനുണ്ണി, എസ്.പി ശശി മോഹൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. സിത്തോട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.