ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് നവംബർ ഒന്നു മുതൽ വിലകൂടി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് വില വർധിക്കുന്നത്. ഇൻഡേൻ സിലിണ്ടറിന് പരമാവധി 76.5 രൂപയോളം വർധിച്ചതായി ഉൽപാദകരായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) അറിയിച്ചു. ഡൽഹിയിൽ 651 രൂപയിൽനിന്ന് 685.5 രൂപയായും മുംബൈയിൽ 574.5 രൂപയിൽനിന്ന് 605 രൂപയുമായാണ് വില വർധിച്ചിരിക്കുന്നത്.
ചെന്നൈയിൽ 620 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 696 രൂപയാകും. 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ 1204 രൂപയായി വർധിച്ചപ്പോൾ മുംബൈയിൽ ഇത് 1151 രൂപയായി. ഗാർഹിക ഉപഭോക്താവിന് 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്നത്. ഇതിൽ കൂടുതൽ സിലിണ്ടറുകൾ വാങ്ങുന്നവരിൽനിന്ന് വിപണി വില ഈടാക്കുകയാണ് ചെയ്യുന്നത്.
അതേസമയം, അന്താരാഷ്ട്ര വിലയും വിദേശ വിനിമയനിരക്കും അനുസരിച്ച് പാചകവാതകത്തിെൻറ സബ്സിഡി തുകയിൽ മാസം തോറും വ്യതിയാനമുണ്ടാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.