ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുത്തനെ കൂട്ടി. 146 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഡൽഹി ന ിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വില വർധിപ്പിച്ചത്.
വില വർധിപ്പിച്ചതോടെ ഗാർഹി കാവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് വില 850 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.
Prices of non-subsidised 14 kg Indane gas in metros, applicable from today: In Delhi price rises to Rs 858.50 (increase by Rs 144.50), in Kolkata - Rs 896.00 (increase by Rs 149), in Mumbai - Rs 829.50 (increase by Rs 145), in Chennai - Rs 881.00 (increase by Rs 147). pic.twitter.com/0kbynJJld7
— ANI (@ANI) February 12, 2020
സബ്സിഡിക്ക് അർഹരായ ഉപഭോക്താക്കൾക്ക് വർധിപ്പിച്ച വില ബാങ്ക് അക്കൗണ്ടിലൂടെ തിരികെ ലഭിക്കുമെന്നാണ് എണ്ണ കമ്പനി അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.