ബംഗളൂരു: രാജ്യത്തെ മതേതര-ജനാധിപത്യ വാദികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും ന േരെ നടക്കുന്ന ഭരണകൂട വേട്ടക്കെതിരെയുള്ള പ്രതിഷേധവേദിയായി ഗൗരി ലേങ്കഷ് ഒന്നാം ചരമവാർഷിക ദിനാചരണ ചടങ്ങ്. ദേശദ്രോഹി, ഹിന്ദു വിരോധി, അർബൻ നക്സൽ തുടങ്ങി വിവിധ പേരുകളിൽ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുന്ന സംഘ്പരിവാർ ഭരണകൂടം ജനങ്ങളെ വളരെ ആസൂത്രിതമായാണ് ഭിന്നിപ്പിക്കുന്നതെന്ന് സമ്മേളനം ഒാർമപ്പെടുത്തി.
ഗൗരിയുടെ കൊലപാതകത്തിന് പിന്നിൽ തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ പങ്ക് വെളിപ്പെട്ടതിനാൽ സംഘടനയെ നിരോധിക്കണമെന്നും പരിപാടി ആവശ്യപ്പെട്ടു. ‘ഗൗരി ലേങ്കഷ് പത്രികയുടെ’ തുടർച്ചയായി ഗൗരിയുടെ ആശയങ്ങൾ നിലനിർത്തി ഗൗരി മെമ്മോറിയൽ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ‘ന്യായ പഥ’ വീക്ക്ലി ടാബ്ലോയ്ഡിെൻറ പ്രകാശനം ചടങ്ങിൽ നടന്നു. ‘നാവു ഗൗരി’ എന്ന പേരിൽ ഇടക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡാണ് ‘ന്യായ പഥ’ എന്ന പേരിലേക്ക് മാറിയത്. മാധ്യമപ്രവർത്തകനായ സിദ്ധാർഥ് വരദരാജൻ പ്രകാശനം നിർവഹിച്ചു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്കിരയായവരും വധഭീഷണി നേരിട്ടവരുമായ എഴുത്തുകാരും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേർ രാവിെല നടന്ന ‘രാജ് ഭവൻ ചലോ’ മാർച്ചിൽ പെങ്കടുത്തു.
സ്വാമി അഗ്നിവേശ്, ഗിരീഷ് കർണാട്, ഉമർ ഖാലിദ്, ആനന്ദ് തെൽതുംഡെ, കനയ്യ കുമാർ, ടീസ്റ്റ സെറ്റൽവാദ് തുടങ്ങിയവർ മാർച്ചിൽ അണിനിരന്നു. സനാതൻ സൻസ്തയെയും അനുബന്ധ സംഘടനകളെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ വാജുഭായി വാലക്ക് നിവേദനം നൽകുകയും ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യം പ്രമേയമാക്കി പാലസ് റോഡിലെ ജ്ഞാനജ്യോതി ഒാഡിറ്റോറിയത്തിൽ നടന്ന സെമിനാറിലും സംവാദത്തിലും നടൻ പ്രകാശ്രാജ്, ചന്ദ്രശേഖർ പാട്ടീൽ, ജിഗ്നേഷ് മേവാനി, കവിത ലേങ്കഷ്, ചുക്കി നഞ്ചുണ്ട സ്വാമി, ഡോ. ദേവകി ജയിൻ തുടങ്ങിയവർ പെങ്കടുത്തു.
-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.