കലാപാഹ്വാനം; കപിൽ മിശ്രക്കെതിരെ നടപടി വേണം -ഗൗതം ഗംഭീർ

ന്യൂഡൽഹി: ഡല്‍ഹിയിലെ പൗരത്വ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടു കയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീർ എം.പി. കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. കപിൽ മിശ്രക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപില്‍ മിശ്ര ആയാലും മറ്റാരായാലും ഏതു പാര്‍ട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി എടുക്കണമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി

Tags:    
News Summary - Gautam Gambhir On Kapil Mishra-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.