ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹി ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിെൻറ വീട്ടിൽനിന്ന് കാർ മോഷണം പോയി. ഗൗതം ഗംഭീറിെൻറ പിതാവ് ദീപക് ഗംഭീറിെൻറ ടൊയോട്ട ഫോർച്യൂണർ കാറാണ് വ്യാഴാഴ്ച പുലർച്ചെ കാണാതായത്. സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര നഗറിൽ വീടിന് പുറത്ത് നിന്നാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.
വാഹനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ വസതിക്ക് മുന്നിൽ നിർത്തിയതായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കാണാതായത്.
സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ദീപകിെൻറ പരാതിയിൽ രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഫോറൻസിക് സംഘം സ്ഥലത്തുനിന്ന് വിരലടയാളങ്ങളും കാൽപ്പാടുകളും ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.