ന്യൂഡൽഹി: ഗംഗാ നദി സംരക്ഷണത്തിനുവേണ്ടി ജീവൻവെടിഞ്ഞ ജി.ഡി. അഗർവാൾ, പുണ്യനദിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചത് മൂന്നു കത്തുകൾ.
നിരാഹാര സമരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് അവസാന കത്തയച്ച അഗർവാളിന് മൂന്നിനും മറുപടി കിട്ടാതെ കഴിഞ്ഞ ദിവസം ജീവൻ വെടിയേണ്ടിവന്നു. ആദ്യ രണ്ടു കത്തുകളിലും ‘എെൻറ അനുജൻ’ എന്ന് മോദിയെ വിശേഷിപ്പിച്ച അദ്ദേഹം അവസാന കത്തിൽ പേക്ഷ, ‘ഇന്ത്യയുടെ പ്രധാനമന്ത്രി’ എന്നാണ് വിളിച്ചത്. തെൻറ ആദ്യ രണ്ടു കത്തുകൾക്കും മറുപടി ഇല്ലാതിരിക്കുകയും ഉന്നയിച്ച ആവശ്യങ്ങൾ അവഗണിക്കപ്പെടുകയും ചെയ്തതിെൻറ നിരാശയിലാണ് അദ്ദേഹം മൂന്നാമത്തെ കത്ത് എഴുതിയത്.
അതേസമയം, അഗർവാളിെൻറ മരണവാർത്ത അറിഞ്ഞ ഉടൻ പ്രധാനമന്ത്രി ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. ‘‘ജി.ഡി. അഗർവാൾജിയുടെ വിയോഗവാർത്തയിൽ ദുഃഖിക്കുന്നു. പരിസ്ഥിതി പ്രവർത്തനത്തിൽ, പ്രത്യേകിച്ച് ഗംഗാ ശുചീകരണത്തിൽ അദ്ദേഹം അർപ്പിച്ച സംഭാവനകൾ എന്നും ഒാർമിക്കപ്പെടും’’ -മോദി കുറിച്ചു. അഗർവാളിെൻറ കത്തുകൾക്കൊന്നും മറുപടിനൽകാതെ അനുശോചനക്കുറിപ്പ് അയച്ച പ്രധാനമന്ത്രിയുടെ നടപടി വിമർശിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. അതേസമയം, ഗംഗാപുനരുദ്ധാരണത്തിെൻറ ചുമതലയുള്ള മുതിർന്ന കാബിനറ്റ് മന്ത്രി നിതിൻ ഗഡ്കരി, അഗർവാളിന് മറുപടി നൽകുകയും നിരാഹാരത്തിൽനിന്ന് പിൻവാങ്ങാൻ അഭ്യർഥിക്കുകയും ചെയ്യുകയുണ്ടായി. അദ്ദേഹത്തിെൻറ ആവശ്യങ്ങളിൽ ഒട്ടുമുക്കാലും അംഗീകരിച്ചുവെന്നും ഗഡ്കരി അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.