ബി.ജെ.പിയുടെ ബംഗാളിൽനിന്നുള്ള എം.പിയായ അർജുൻ സിംഗിന് തൃണമൂൽ കോൺഗ്രസിലേക്ക് ഘർ വാപസി എന്ന് സൂചന. ടി.എം.സി നേതാവ് അഭിഷേക് ബാനർജിയുമായി അർജുൻ സിംഗ് കൂടിക്കാഴ്ച നടത്തി. ടി.എം.സിയിൽനിന്ന് ബി.ജെ.പിയിലേക്ക് പോയ നേതാക്കളിൽ ഒരാളാണ് സിങ്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ തിരിച്ചടി നേരിട്ടതിനെ തുടർന്ന് പലരും തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. നോർത്ത് 24 പർഗാനയിലെ ജില്ലാ ടി.എം.സി നേതാക്കൾ അഭിഷേക് ബാനർജിയുടെ ഓഫീസിൽ ഒത്തുകൂടി. ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്, ജില്ലാ പ്രസിഡന്റ് പാർത്ഥ ഭൗമിക് എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് സിങും ട്വിറററിൽ പങ്കുവെച്ചിട്ടുണ്ട്.
അർജുൻ സിങിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് ഞങ്ങളുടെ പാർട്ടിയുടെ ധാർമ്മിക വിജയമാണ്. മമതാ ബാനർജിയുടെ നേതൃത്വത്തിൽ എല്ലാവരും പാർട്ടിയിലേക്ക് മടങ്ങിയെത്തിയാൽ, ഞങ്ങൾ അവരെ സ്വാഗതം ചെയ്യും" -ജ്യോതിപ്രിയ മല്ലിക് പറഞ്ഞു.
ആറ് മാസമായി സിങ് പാർട്ടിയുമായി ചർച്ചകൾ നടത്തി വരികയാണെന്ന് ടി.എം.സി വൃത്തങ്ങൾ അറിയിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ എം.പി സംസാരിച്ചു തുടങ്ങിയത് കഴിഞ്ഞ ഏതാനും ആഴ്ചകളിലായാണ്.
പാർട്ടിയിൽ ഉന്നത പദവിയിലിരിക്കെ തന്നെ ശരിയായി പ്രവർത്തിക്കാൻ അനുവദിക്കാത്തതിന് പശ്ചിമ ബംഗാൾ ബി.ജെ.പി നേതൃത്വത്തിനെതിരെ സിങ് നേരത്തെ ആഞ്ഞടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.