ലഖ്നോ: ഗാസിയാബാദിൽ മുസ്ലിം വയോധികനെ അക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഗുണ്ടാനിയമം ചുമത്തി. പ്രധാന പ്രതികളായ പ്രവേഷ് ഗുജ്ജാർ, കല്ലു ഗുജ്ജാർ എന്നിവർക്കെതിരെയാണ് ശക്തമായ ഗുണ്ടാനിയമം ചുമത്തിയത്.
ഇരുവരും വയോധകനെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ഗാസിയാബാദ് എസ്.പി ഇരാജ് രാജ പറഞ്ഞു. മുമ്പും സമാനമായ കേസുകളിൽ ഇവർ പ്രതികളായിരുന്നു. അതിനാലാണ് ശക്തമായ ഗുണ്ടാനിയമം ഇവർക്കെതിരെ ചുമത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗാസിയാബാദിലെ ലോണി ഏരിയയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 10 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു 72കാരനായ അബ്ദുൽ സമദ് സെയ്ഫി അക്രമത്തിന് ഇരയായത്. ഇതിന്‍റെ വിഡിയോ പുറത്ത് വന്നിരുന്നു. അക്രമികൾ സെയ്ഫിനോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ ദൃശ്യമായിരുന്നു. എന്നാൽ, വ്യക്തിപരമായ ശത്രുതയാണ് അക്രമത്തിന് പിന്നിലെന്നാണ് യു.പി പൊലീസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.