ഗാസിയാബാദ് (യു.പി): ക്ഷേത്രത്തിന് സമീപത്തിരുന്ന് മാംസാഹാരം കഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ മദ്യപ സംഘം തല്ലിക്കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീൺ സൈയ്നി (22) ആണ് കൊല്ലപ്പെട്ടത്. ഗാസിയാബാദിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ പ്രവീൺ ഞായറാഴ്ച ആശുപത്രിയിലാണ് മരിച്ചത്. സുഹൃത്തുക്കളായ രണ്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ സൈനികൻ ഉൾപ്പെടെ മൂന്നു പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന് സമീപത്തുള്ള പുണ്യസ്ഥലമായ ഗാംഗ്നഹർ ഖട്ടിലിരുന്ന് പ്രതികൾ മദ്യത്തോടൊപ്പം മാംസാഹാരം കഴിച്ചത് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി കൂടിയായ പ്രവീണും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു. പ്രതികളോട് മറ്റൊരിടത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതോടെ വാക്തർക്കമായി. നാട്ടുകാർ ഇടപെട്ടതോടെ പിരിഞ്ഞുപോയ അക്രമി സംഘം ഇരുമ്പ് വടികളും മറ്റുമായെത്തി പ്രവീണിനെയും സുഹൃത്തുക്കളേയും ക്രൂരമായി മർദിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് പ്രവീണിെൻറ മരണത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതികൾ സോയബീനും റൊട്ടിയുമായിരുന്നു കഴിച്ചതെന്നുന്നും റിപോർട്ടുണ്ട്. പക്ഷെ, ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കമുണ്ടായതായി വിവരമില്ലെന്നാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.