മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ സ്ഥിരീകരിച്ചയാൾ മരിച്ചു

ലഖ്നോ: ഒരേ സമയം മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു. കുമാർ സിങ് (59) എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയിൽ മരിച്ചത്. നേരത്തെ കോവിഡ് ബാധിതനായിരുന്നു.

രക്തത്തിൽ വിഷാംശം കൂടുതലാകുന്ന ടോക്സിമിയ എന്ന അവസ്ഥയെ തുടർന്നാണ് കുമാർ സിങ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മേയ് 24ന് എൻഡോസ്കോപ്പി പരിശോധനയിലാണ് ഇയാളിൽ മൂന്ന് തരം ഫംഗസ് ബാധയും കണ്ടെത്തിയത്.

മഞ്ഞ ഫംഗസ് ബാധിച്ച 59 കാരനായ മറ്റൊരു രോഗി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇയാളുടെ തലച്ചോറിനെയാണ് ഫംഗസ് ബാധിച്ചത്. താടിയെല്ല് പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു - ഡോക്ടർ പറയുന്നു.

ഗാസിയാബാദിൽ 65 പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 31 പേർ രോഗമുക്തി നേടിയതായും 33 പേർ ചികിത്സയിൽ തുടരുകയാണെന്നും ജില്ല മജിസ്ട്രേറ്റ് അജയ് ശങ്കർ പാണ്ഡേ പറഞ്ഞു.

Tags:    
News Summary - Ghaziabad man with yellow, black and white fungus dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.