ന്യൂഡൽഹി: ക്ലാസിൽ മറ്റുകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് വഴക്കുപറയുകയും ക്ലാസിൽനിന്ന് ഇറക്കിവിടുകയും ചെയ്ത അധ്യാപകന് നേർക്ക് 12ാം ക്ലാസുകാരൻ വെടിയുതിർത്തു. മുരുഡ്നഗറിലെ സ്വകാര്യ സ്കൂളായ കേന്ദ്രീയ വിദ്യാ നികേതനിലാണ് സംഭവം.
കൊമേഴ്സ് അധ്യാപകനായ സചിൻ ത്യാഗിക്ക് നേരെയായിരുന്നു ആക്രമണം. വിദ്യാർഥി അധ്യാപകന് നേരെ വെടിവെക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. വലതുകൈക്ക് ചെറിയ പരിക്കേറ്റ അധ്യാപകൻ െപാലീസിൽ പരാതി നൽകി.
ക്ലാസ് മുറിയിൽ മറ്റു കുട്ടികളോട് അപമര്യാദയായി പെരുമാറിയതോടെ 17കാരനെ ശാസിക്കുകകയും ക്ലാസിൽനിന്ന് പുറത്താക്കുകയുമായിരുന്നു. തുടർന്ന് ഒന്നരക്ക് സ്കൂൾ വിട്ട് അധ്യാപകൻ പുറത്തിറങ്ങുന്നതുവരെ രണ്ടു സുഹൃത്തുക്കളോടൊപ്പം വിദ്യാർഥി ഗേറ്റിന് പുറത്ത് കാത്തുനിന്നു. മോേട്ടാർ സൈക്കിളിലെത്തിയ അധ്യാപകനെ തടഞ്ഞുനിർത്തി വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം മൂവരും സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സ്കൂൾ സി.സി.ടി.വിയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു.
'വെടിയുണ്ട അധ്യാപകന്‍റെ സമീപത്തുകൂടി പോകുന്നത് വിഡിയോയിൽ കാണാം. അദ്ദേഹത്തിന്‍റെ വലതുകൈയിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം വിദ്യാർഥികൾ രക്ഷപ്പെട്ടതോടെ ത്യാഗി ബൈക്കുമായി പോകുന്നതും കാണാം' -െപാലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിദ്യാർഥിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഒരേ സ്കൂളിലെ വിദ്യാർഥികളാണെന്ന് അധ്യാപകൻ പറഞ്ഞു. സംഭവത്തിൽ മൂന്നു വിദ്യാർഥികൾക്കെതിരെ കേസെടുത്തതായി പൊലീസ് കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.