തെലങ്കാന: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ആദ്യഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്. 62ഓളം സീറ്റുകളിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. 31 സീറ്റുകളിൽ ടി.ആർ.എസും സീറ്റിൽ 10 എ.ഐ.എം.ഐ.എമ്മും ലീഡ് ചെയ്യുന്നുണ്ട്.
150 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 നിയമസഭ മണ്ഡലങ്ങളാണ് ജി.എച്ച്.എം.സി പരിധിയിൽ വരുന്നത്. 2016 ലെ തെരഞ്ഞെടുപ്പിൽ 150 വാർഡുകളിൽ 99 ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.