ന്യൂഡൽഹി: ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. അതേസമയം ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നുവെന്ന അഭ്യൂഹം അദ്ദേഹം തള്ളി. സ്വന്തം സംസ്ഥാനത്ത് പുതിയ പാർട്ടിയുണ്ടാക്കും. ദേശീയ രാഷ്ട്രീയ പാർട്ടിയാക്കണോ അതെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഗുലാം നബി വ്യക്തമാക്കി.
കോൺഗ്രസ് പ്രാഥമിക അംഗത്വമടക്കം മുഴുവൻ പദവികളിൽ നിന്നും രാജിവെച്ചതായി കാണിച്ച് കത്ത് ഗുലാംനബികോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ഏറെ നാളായി പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രണ്ട് വർഷം മുമ്പ് സംഘടനപരമായ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഇദ്ദേഹവുമുണ്ടായിരുന്നു.
അഭിപ്രായ ഭിന്നതയെ തുടർന്ന് ആഗസ്റ്റ് 17ന് ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. പ്രചാരണ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് പദവി രാജിവെച്ചു കൊണ്ടുള്ള കത്ത് സോണിയക്ക് കൈമാറിയത്. പാർട്ടിയുടെ അഖിലേന്ത്യ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി രാജിവെച്ചതെന്ന് അഭ്യൂഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.