കൊഹിമ: ചൊവ്വാഴ്ച വൈകിട്ട് നാഗലാൻഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കല്ലുകൾ ഒരുണ്ടുകയറി മൂന്ന് കാറുകൾ തകർന്നു. രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം ഉരുണ്ടെത്തിയ കൂറ്റൻ പാറകല്ല് കൊഹിമ ഭാഗത്ത് നിന്ന് വന്ന രണ്ട് കാറുകൾ പൂർണ്ണമായും തകർത്തു. പിറകെ വന്ന മറ്റൊരു കല്ല് മുൻപിലുണ്ടായിരുന്ന മറ്റൊരു കാറിനെയും തെറിപ്പിച്ചു. പിറകിലുള്ള കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ ഭീതിതമായ അപകട ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ദിമാപൂരിനും കൊഹിമയ്ക്കും ഇടയിൽ ദേശീയ പാതയിൽ പകാല പഹാർ എന്ന സ്ഥലത്താണ് അപകടം. മണ്ണിടിച്ചിലുകൾക്കും പാറക്കെട്ടുകൾക്കും കുപ്രസിദ്ധമായ സ്ഥലമാണിത്. പരിക്കേറ്റവർക്ക് അടിയന്തര സേവനങ്ങളും ആവശ്യമായ വൈദ്യസഹായവും ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തന്റെ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.