റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും മുടിപിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റായ്പൂരിലെ ഗുധിയാരി മേഖലയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
മധ്യവയസ്കാനായ ഒരാൾ 16 കാരിയായ പെൺകുട്ടിയെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലമുടി കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
മനോജ് എന്ന ഓംകാർ തിവാരി(47) ആണ് പ്രതി. ഇയാളുടെ ഷോപ്പിൽ ജോലിക്ക് നിൽക്കുകയാണ് പെൺകുട്ടി. പ്രതി പെൺകുട്ടിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും പെൺകുട്ടിയുടെ മാതാവ് അത് നിഷേധിക്കുകയും ചെയ്തതാണ് അക്രമത്തിന് പ്രതിയെ പ്രേരിപ്പിച്ചത്.
വിവാഹാഭ്യർഥന നിരസിച്ചതിന് പിന്നാലെ പെൺകുട്ടി ഷോപ്പിലെ ജോലി രാജിവെക്കുകയാണെന്ന് പറഞ്ഞതോടെ രോഷാകുലനായ പ്രതി മൂർച്ചയുള്ള ആയുധം കൊണ്ട് പെൺകുട്ടിയെ ആക്രമിച്ചശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.