ന്യൂഡൽഹി: സിർസയിലെ ദേര സച്ച സൗധ ആസ്ഥാനത്ത് കഴിഞ്ഞിരുന്ന പെൺകുട്ടിയെ കാണാനില്ലെന്ന് കുടംബം. ബലാത്സംഗക്കേസിൽ ദേര നേതാവ് ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന വിധി വന്നതോടെയാണ് കുട്ടിയെ കാണാതായിരിക്കുന്നത്.
ഹരിയാനയിലെ തിവാല സ്വദേശിയായ ശ്രദ്ധയെയാണ് കാണാതായിരിക്കുന്നത്. േദരയിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹോസ്റ്റലായ സഹെ ൈബതിയാൻ ബസീരയിലായിരുന്നു ശ്രദ്ധ താമസിച്ചിരുന്നത്. എന്നാൽ 2008 മുതൽ പെൺകുട്ടി കുടംബവുമായി ബന്ധം പുലർത്തുന്നില്ല.
ദേര നടത്തുന്ന മാസികയിൽ ശ്രദ്ധ യോഗ പരിശീലകയാണെന്ന് കാണിച്ചിരുന്നു. ഇതാണ് അവളെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അവസാന വിവരമെന്ന് ബന്ധു പർമീന്ദർ സിങ് പറഞ്ഞു.
ഗുർമീതിെന ശിക്ഷിച്ച വിവരമറിഞ്ഞ് ശ്രദ്ധയുടെ കുടുംബം സിർസയിെലത്തി അവളെ കാണണനമന്ന് ആവശ്യെപ്പട്ടിരുന്നു. എന്നാൽ റാം റഹീമിനെ ശിക്ഷിച്ചതറിഞ്ഞ് അവൾ നാടുവിട്ടു പോയെന്ന് ഹോസ്റ്റലിെൻറ വാർഡൻ പറഞ്ഞു. 2008ൽ തന്നെ തങ്ങൾ അവളുമായി സംസാരിക്കാൻ ശ്രമിച്ചിരുെന്നങ്കിലും അധികൃതർ അനുവദിച്ചില്ല. ദേര അധികൃതരെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിഷ്ഫലമായെന്നും ബന്ധുക്കൾ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും കർഫ്യൂ നിലനിൽക്കുന്നതിനാൽ ദേര െകട്ടിടത്തിൽ പ്രവേശിക്കാനാകുന്നിെല്ലന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
ദേരയിെല െപൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത 29 പെൺകുട്ടികളുെണ്ടന്നാണ് വിവരം. ഇവരിൽ എട്ടു പേർ തങ്ങൾ ഇവിെട സന്തുഷ്ടരാണെന്നും പുറത്തുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ ദേര മാനേജ്െമൻറിെൻറ സഹായത്തോടെ പൊലീസ് അവരെ പുറത്തെത്തിച്ച് വിവിധ ജുവനൈൽ ഹോമുകളിൽ താമസിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.