ലഖ്നോ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. സോനബദ്ര ജില്ലയിലെ വനപ്രദേശത്തോട് തൊട്ടുകിടക്കുന്ന ഹർകിതാഹ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. മൊതാകിപഹാഡിയിലെ മലമുകളിലെ ക്ഷേത്രത്തിലേക്ക് പ്രതിശ്രുത വരനൊപ്പം പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ വനത്തിൽ മരം വെട്ടുന്ന മൂന്നുപേർ ആക്രമിക്കുകയും പെൺകുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
അവിടെനിന്ന് രക്ഷപ്പെട്ടോടിയ പെൺകുട്ടി വീട്ടുകാർക്ക് അടുത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കുകയും മൂന്നു പ്രതികളെയും പിടികൂടുകയുമായിരുന്നു. മൂന്നു പ്രതികളെയും വൈദ്യപരിശോധനക്ക് വിധേയമാക്കി. സോനാബദ്ര എസ്.പി അമരേന്ദ്ര പ്രസാദ് സംഭവ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.