മുംബൈ: ജന്മദിനം ആഘോഷിക്കാൻ ഒൗറംഗാബാദിൽനിന്ന് മുംബൈയിലെത്തിയ 19കാരിയെ സുഹൃത്തുക്കൾ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ആദ്യം പെൺകുട്ടിയുടെ നാടായ ഒൗറംഗാബാദിൽ രജിസ്റ്റർ ചെയ്ത കേസ് വെള്ളിയാഴ്ച മുംബൈ പൊലീസിന് കൈമാറി.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ജുലൈ ഏഴിനായിരുന്നു സംഭവം. ജന്മദിനം ആഘോഷിക്കാൻ നഗരത്തിൽ എത്തിയ െപൺകുട്ടിയെ നാലു സുഹൃത്തുക്കൾ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയ പെൺകുട്ടി വിവരം ആരെയും അറിയിച്ചില്ല.
24ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാനഭംഗത്തിന് ഇരയായതായി സംശയമുണ്ടായത്. ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിതാവിെൻറ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.