ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ അഭയകേന്ദ്രത്തിലെ ജീവനക്കാർ അന്തേവാസികളായ പെൺകു ട്ടികളുെട സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേച്ച് ക്രൂരമായി പീഡിപ്പിച്ചു. ആറു മുതൽ 15 വയസ്സു വരെയുള്ളവർ താമസിക്കുന്ന ഡൽഹിയിലെ ദ്വാരകയിലുള്ള അഭയകേന്ദ്രത്തിലെ പെൺ കുട്ടികൾക്കാണ് അതിക്രമം ഏൽക്കേണ്ടിവന്നത്. സംസ്ഥാന വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവാളിെൻറ നേതൃത്വത്തിൽ കമീഷൻ അംഗങ്ങൾ വ്യാഴാഴ്ച അഭയകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ജീവനക്കാരുടെ പീഡനം പുറത്തുവന്നത്.
കമീഷെൻറ പരാതിയിൽ ഡൽഹി െപാലീസ് ജീവനക്കാർക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ചെറിയ തെറ്റുകള്‍ക്കാണ് മുളകുപൊടി തേച്ചും തീറ്റിച്ചും ശിക്ഷിക്കുന്നതെന്ന് അേന്തവാസികൾ കമീഷന് െമാഴി നൽകി. സ്ഥാപനത്തിലെ അടുക്കളപ്പണി, ജീവനക്കാരുടെ വസ്ത്രം കഴുകൽ തുടങ്ങി എല്ലാ ജോലികളും ചെറിയ കുട്ടികളെക്കൊണ്ട് ഭീഷണിപ്പെടുത്തിയാണ് ചെയ്യിക്കുന്നതെന്നും കമീഷൻ അംഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇതിനെല്ലാം പുറമെ 22 പെൺകുട്ടികൾ താമസിക്കുന്ന കേന്ദ്രത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്നും അവധിക്കാലങ്ങളില്‍ കുട്ടികളെ വീട്ടില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും കമീഷൻ കണ്ടെത്തി. കമീഷൻ നിർദേശിച്ചതിനെ തുടർന്ന് പെൺകുട്ടികൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ ആദ്യവാരം ഡൽഹിയിലെതന്നെ ദിൽഷാദ് ഗാർഡൻ അഭയ കേന്ദ്രത്തിൽനിന്ന് ജീവനക്കാരുടെ പീഡനം സഹിക്കാതെ പെൺകുട്ടികളടക്കം എട്ടു സ്ത്രീകൾ രക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അഭയകേന്ദ്രത്തിെൻറ സൂപ്രണ്ടിനെയടക്കം നാലു പേരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സസ്പെൻഡ് ചെയ്തിരുന്നു.
മനുഷ്യക്കടത്തുകാരിൽനിന്ന് രക്ഷിക്കപ്പെട്ട പെൺകുട്ടികളാണ് അഭയകേന്ദ്രത്തിൽ കഴിയുന്നവരിൽ അധികവും. വരുംദിവസങ്ങളിൽ സർക്കാർ, സ്വകാര്യ അഭയകേന്ദ്രങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് കമീഷൻ അധ്യക്ഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.