എനിക്ക് രാഷ്ട്രീയം അറിയില്ല –ഗീതാ ഗോപിനാഥ്

ന്യൂഡല്‍ഹി: രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് അറിയില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സാമ്പത്തികവിഷയങ്ങളില്‍ കേരളത്തെ സഹായിക്കാനായാല്‍ നല്ലതാണ്. തന്‍െറ നിയമനവുമായി ചുറ്റിപ്പറ്റിയുണ്ടായ വിവാദം തന്നെ അതിശയിപ്പിച്ചെന്നും ഗീത പറഞ്ഞു. സ്വയം ഒരു വിഭാഗത്തോടും ചേരുന്നില്ളെന്നും താനൊരു ടെക്നോക്രാറ്റും സാമ്പത്തികവിദഗ്ധയുമാണെന്നും ഗീത പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വളര്‍ച്ചാസൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം താല്‍പര്യമുണര്‍ത്തുന്ന സംസ്ഥാനമാണ്.ആഭ്യന്തര സൗകര്യങ്ങളുടെ പോരായ്മ നികത്തി വ്യവസായത്തിന് വഴിയൊരുക്കുകയാണ് കേരളം ചെയ്യേണ്ടത്.

മൊത്ത ആഭ്യന്തര ഉല്‍പാദനം ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള സംസ്ഥാനമാണ് കേരളം. ധാരാളം മലയാളികള്‍ ജോലിക്ക് ഗള്‍ഫ് നാടുകളിലേക്ക് പോകുന്നതിനാല്‍ അവിടത്തെ വികസനവുമായും ഇവിടത്തെ സമ്പദ്വ്യവസ്ഥ ബന്ധപ്പെട്ടുകിടക്കുന്നു. അവിടന്നൊഴുകുന്ന പണം കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആരോഗ്യമേഖലയിലും ഊന്നല്‍ നല്‍കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

Tags:    
News Summary - gita gopinath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.